Sunday, October 9, 2016

Kadakkkal Sree sylam opens on 10 th october.
കടയ്ക്കൽ പഞ്ചായത്ത് പരിധിയിൽ 20 കൊല്ലത്തിനു മുൻപ് പത്തിലധികം സിനിമാകൊട്ടകകൾ പ്രവർത്തിച്ചിരുന്നു.
കിലുക്കവും ,ദ കിംങ്ങും, സ്ഫടികവും മിന്നാരവും, ദേശാടനവും,പറക്കും തളികയുമൊക്കെ നിറഞ്ഞ സദസ്സിൽ ദിവസങ്ങളോളം പ്രദർശിപ്പിച്ചിരുന്ന സിനിമാശാലകൾ നമ്മൾ കടയ്ക്കലുകാർക്കുണ്ടായിരുന്നു.
കടയ്ക്കൽ സെൻട്രലിൽ ദേവരാഗവും, ഹൈവേയും, വെങ്കലവും അച്ഛനും അമ്മയ്ക്കും ഒപ്പമിരുന്ന് കണ്ട ഓർമ്മയിപ്പോഴുമുണ്ട്.
ഇപ്പോൾ നമ്മൾ കടയ്ക്കലുകാർക്ക് നമ്മുടെ നാട്ടിലൊരു സിനിമാശാലയില്ല.
ഉണ്ടായിരുന്നവ കാലക്രമേണ കല്ല്യാണമണ്ഡപങ്ങളായി പരിണമിക്കുകയോ, ഇല്ലാതായി മാറുകയോ ചെയ്തു.
പ്രവർത്തിച്ചിരുന്ന ഘട്ടത്തിൽകേരളത്തിലെ തന്നെ ഉന്നത സാങ്കേതിക നിലവാരം പുലർത്തിയിരുന്ന തീയറ്ററായിരുന്നു കടയ്ക്കൽ 'ശ്രീശൈലം സിനി ഹൗസ്' മേജർ റിലീസിംങ്ങ് സെൻ്റർ കൂടിയായിരുന്നു കടയ്ക്കൽ ശ്രീശൈലം.
ചലച്ചിത്ര രംഗത്തെ പ്രതിസന്ധി ഘട്ടത്തിൽ ഈ തീയറ്റർ പൂട്ടി പോവുകയായിരുന്നു.
എന്നാലിന്ന് ചലച്ചിത്രനിർമ്മാണ - വിതരണരംഗത്തുണ്ടായിരിക്കുന്ന പുത്തനുണവ്വ് ഈ സിനിമാശാലയെവീണ്ടും പുന:പ്രവർത്തിപ്പിക്കുക എന്ന
ചിന്തയിലേക്ക് ഉടമസ്ഥരായ 'പച്ചയിൽ ഗ്രൂപ്പി'നെ എത്തിക്കുകയും,ഇക്കഴിഞ്ഞ ഓണത്തിന് സിനിമ പ്രദർശിപ്പിക്കുന്ന വിധത്തിൽ തീയറ്റർ നവീകരണം പൂർത്തിയാക്കുകയും ചെയ്തു.
നവീന സാങ്കേതിക സംവിധാനങ്ങളോടുകൂടി സജ്ജമായ കടയ്ക്കൽ ശ്രീശൈലം സിനിമാപ്രദർശനങ്ങൾക്ക് ഒരുങ്ങുമ്പോൾ ഞങ്ങൾ കടയ്ക്കലെ സഹൃദയരാകെ ആഹ്ലാദത്തിലായിരുന്നു.
എന്നാൽ നിലവിൽ കടയ്ക്കലുകാർ സിനിമയ്ക്കായി ആശ്രയിക്കുന്ന അഞ്ചലിലെ സിനിമാശാലകളിലെ ഉടമസ്ഥർ, കടയ്ക്കലിലൊരു തീയ്യറ്റർ സംവിധാനം വന്നാൽ തങ്ങൾക്കുണ്ടാകുന്ന ഭീമമായ
ബിസിനസ് നഷ്ടത്തിൽ ഭയപ്പെട്ട് ശൈലം തീയറ്ററിനെതിരെ പരമാവധി പാര പണിയുന്ന തിരക്കിലാണിപ്പോൾ. ഒരു പുതിയ സിനിമാശാലയ്ക്കാവിശ്യമായ എല്ലാ വിധ അനുമതികളും നേടിയെടുത്ത ശ്രീശൈലം തീയ്യറ്ററിനെതിരെ വ്യാജ പരാതികളുനയിച്ചു അനുമതികൾ റദ്ദാക്കിപ്പിക്കുക!
പുതിയ റിലീംസിങ്ങ് കിട്ടാതിരിക്കുന്നതിനായി വിവിധ വിതരണക്കാരെ സ്വാധീനികുക!
തുടങ്ങിയ പണി കളാണിവർ ചെയുന്നത്.
തീയ്യറ്റർ ഉടമകളുടെ അസ്സോസിയേഷൻ ഭാരവാഹി കൂടിയായ അഞ്ചൽ വർഷതീയ്യറ്റർ ഉടമയാണ് ഇതിനു ചുക്കാൻ പിടിക്കുന്നത്.
ഓണത്തിനും ,തുടർന്ന് പൂജാ അവധികൾക്കു പോലും പ്രദർശനം നടത്താൻ കഴിയാത്ത അവസ്ഥയിലാണ് ഇപ്പോൾ മാനേജ്മെൻ്റ് .
കോടിക്കണക്കിനു രൂപ ചെലവാക്കി അത്യാധുനിക സൗകര്യങ്ങൾ ഒരുക്കിയിട്ടും ചലച്ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ കഴിയാത്ത അവസ്ഥ.
കടയ്ക്കലിലെ ജനങ്ങളുടെ ചിരകാലാഭിലാഷമായ ഈ സിനിമാകൊട്ടകയ്ക്കെതിരെ നിലയൊറപ്പിച്ചിരിക്കുന്ന
അഞ്ചലിലെ ഈ തീയ്യറ്റർലോബിക്കെതിരെ നാം കടയ്ക്കൽ ലെ സിനിമാ ആസ്വാദകർ പ്രതികരിക്കേണ്ട ഘട്ടമായിരിക്കുന്നു.
പുതിയ ഫെസ്റ്റിവൽ സിനിമകൾ തീയ്യറ്ററുകളിൽ എത്തിയിരിക്കുന്ന ഘട്ടമാണിത്.ഈ ചിത്രങ്ങൾ കാണാൻ പരമാവധി അഞ്ചലിലെ തീയ്യറ്ററുകളെ നമ്മൾ കടയ്ക്കലുകാർ ആശ്രയിക്കാതിരിക്കുക!
ശക്തമായി പ്രതികരിക്കുക!!


No comments:

Post a Comment